കോഴഞ്ചേരി പുഷ്പമേള: ചരിത്ര സെമിനാര്‍ നടന്നു
1492331
Saturday, January 4, 2025 4:02 AM IST
കോഴഞ്ചേരി: ഒമ്പതു മുതല്‍ 19 വരെ കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടക്കുന്ന അഗ്രിഹോര്‍ട്ടി സൊസൈറ്റി മധ്യതിരുവിതാംകൂര്‍ പുഷ്പമേളയോടനുബന്ധിച്ച ചരിത്ര സെമിനാര്‍ നടന്നു.
കോഴഞ്ചേരി പഞ്ചായത്തും സമീപ പഞ്ചായത്തുകളുടെയും മധ്യതിരുവിതാംകൂര്‍ വികസന കൗണ്‍സിലിന്റെയും കോഴഞ്ചേരി സെന്റ് തോമസ് കോളജ് അലുംമ്നി അസോസിയേഷന്റെയും വിവിധ സാംസ്കാരിക സംഘടനകളുടെയും സഹകരണത്തില്‍ നടന്ന ചരിത്ര സെമിനാര്‍ കോഴഞ്ചേരി സെന്റ് തോമസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോര്‍ജ് കെ. അലക്സ് ഉദ്ഘാടനം ചെയ്തു.
കോഴഞ്ചേരി പൊയ്യാനില്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ അഗ്രിഹോര്‍ട്ടി പ്രസിഡന്റ് വിക്ടര്‍ ടി. തോമസിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ റവ. ഡോ. ഫിലിപ്പ് വര്‍ഗീസ് അനുഗ്രഹ പ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ ് പ്രസംഗിച്ചു.