മാര്‍ത്തോമ്മ സഭ ശാസ്ത്ര അവാര്‍ഡുകള്‍ ഏഴിനു സമ്മാനിക്കും
1492328
Saturday, January 4, 2025 3:40 AM IST
തിരുവല്ല: മാര്‍ത്തോമ്മസഭയുടെ ശാസ്ത്ര അവാര്ഡുകളായ മേല്പാടം ആറ്റുമാലില്‍ ജോര്‍ജ്കുട്ടി മെറിറ്റ് അവാര്‍ഡ്, യുവശാസ്ത്രജ്ഞര്‍ക്കുള്ള അവാര്‍ഡുകള്‍, വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ എന്നിവ ഏഴിന് ഉച്ചയ്ക്ക് 12.30ന് തിരുവല്ല, മാര്‍ത്തോമ്മ സഭാ കൗണ്‍സില്‍ ചേംബറില്‍ നടക്കുന്ന സമ്മേളനത്തില്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്താ സമ്മാനിക്കും.
അവാര്‍ഡ് കമ്മിറ്റി ചെയര്മാന് ഡോ. ഐസക് മാര്‍ പീലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. ഈ വര്‍ഷത്തെ മേല്പാടം ആറ്റുമാലില്‍ ജോര്‍ജ്കുട്ടി മെറിറ്റ് അവാര്‍ഡ്, മൃഗസംരക്ഷണ പ്രവര്‍ത്തകയും പത്മശ്രീ അവാര്‍ഡ് ജേതാവുമായ ഡോ. ശോശാമ്മ ഐപ്പിനാണ്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്.