ചെങ്ങരൂര്‍ കണ്വന്ഷന് നവതി സമ്മേളനം നാളെമുതല്‍
1492330
Saturday, January 4, 2025 4:02 AM IST
മല്ലപ്പള്ളി: ചെങ്ങരൂര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലെ 90-ാമത് ചെങ്ങരൂര്‍ കണ്വന്ഷന് നാളെ ആരംഭിക്കും. വൈകുന്നേരം രാത്രി ഏഴിന് അടൂര്‍ കടമ്പനാട് ഭദ്രാസനാധിപന്‍ ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത കണ്വൻഷന് നവതി ഉദ്ഘാടനംചെയ്യും.
ആറിന് രാവിലെ 6.45 ന് പ്രഭാത നമസ്കാരം ദനഹ ശുശ്രൂഷ, വിശുദ്ധ കുര്‍ബാന വൈകുന്നേരം സന്ധ്യാനമസ്കാരത്തെ തുടര്‍ന്ന് ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരി മുന്‍ പ്രിന്‍സിപ്പല്‍ ഫാ. ഡോ. റെജി മാത്യു വചന പ്രഭാഷണം നടത്തും.
12ന് രാത്രി കണ്വന്ഷന് നവതി സമാപന സമ്മേളനം ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.
ഭദ്രാസന സെക്രട്ടറി ഫാ. അലക്സാണ്ടര്‍ എബ്രഹാം, സഭാ അസോസിയേഷന് സെക്രട്ടറി ബിജു ഉമ്മന്‍ , ഫാ. സി.കെ. കുര്യന് എന്നിവര്‍ പ്രസംഗിക്കും. കണ്വന്ഷന് നവതിയുടെ ഭാഗമായി നിര്‍മിച്ചുനല്‍കുന്ന രണ്ട് ഭവനങ്ങളുടെ താക്കോല്‍ദാനം കാതോലിക്കാ ബാവ നിര്‍വഹിക്കും.