ഇലന്തൂര്‍ ജനകീയസമിതി ഉദ്ഘാടനം ചെയ്തു
1492324
Saturday, January 4, 2025 3:40 AM IST
ഇലന്തൂര്‍: ലോകത്തിന് പ്രകാശം പരത്തുന്ന നല്ല മനുഷ്യരെ സൃഷ്ടിക്കുകയാണ് കാലത്തിന്റെ ആവശ്യമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. ഇലന്തൂരിന്റെ സമഗ്ര വികസനവും സംസ്കാരിക വളര്‍ച്ചയും ലക്ഷ്യമിട്ട് രൂപം നല്കിയ ഇലന്തൂര്‍ ജനകീയ സമിതിയുടെ ഉദ്ഘാടനവും പുതുവത്സര സാംസ്കാരിക സന്ധ്യയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എം.ബി. സത്യന് അധ്യക്ഷത വഹിച്ചു. കേരള ഫോക്ക് ലോര്‍ അക്കാഡമി അംഗം സുരേഷ് സോമ പുതുവത്സര സന്ദേശം നല്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ മനോജ്, സമിതി ജനറല്‍ സെക്രട്ടറി സാം ചെമ്പകത്തില്‍, ട്രഷറാര്‍ പി.എം. ജോണ്സണ്, ബ്ലോക്ക് പഞ്ചായത്തംഗം അജി അലക്സ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ മേഴ്സി മാത്യു, എം.എസ്. സിജു, ഇ.എ. ഇന്ദിര, സമിതി വൈസ് പ്രസിഡന്റുമാരായ സജി തെക്കുംകര,
കെ. അശോക് കുമാര്‍, സാലമ്മ ബിജി വര്‍ഗീസ്, സാംസണ് തെക്കേതില്‍,സമിതി ജോയിന്റ് സെക്രട്ടറിമാരായ വിന്‍സണ്‍ ചിറക്കാല, കെ.പി മുകുന്ദന്, എം.ആര്. സുനില്‍, രക്ഷാധികാരി ഒ.കെ. നായര്‍, സോജന് ജോര്‍ജ്, അഡ്വ. മാത്യു ജോര്‍ജ്, സാം സാമൂവല്‍, തോമസ് വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.