വാനനിരീക്ഷണ, ജ്യോതിശാസ്ത്ര ശില്പശാല
1492334
Saturday, January 4, 2025 4:02 AM IST
തിരുവല്ല: ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഒരു ദിനരാത്രി വാന നിരീക്ഷണ ജ്യോതിശാസ്ത്ര ശില്പശാല ഇന്ന് രണ്ടിനു തിരുവല്ല ഡയറ്റ് ഹാളില്‍ നടക്കും.
സൊസൈറ്റി ചെയര്മാന് കെ. പ്രകാശ് ബാബുവിന്റെ അധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം ചന്ദ്രയാന്‍ മിഷന്- 2 വെഹിക്കിള്‍ ഡയറക്ടറും ഐഎസ്ആര്‍ഒ ക്രെയോജനിക് റോക്കറ്റ് ശാസ്ത്രജ്ഞനുമായ കെ.സി. രഘുനാഥപിള്ള ഉദ്ഘാടനം ചെയ്യും. വര്‍ഗീസ് സി. തോമസ് മുഖ്യപ്രഭാഷണം നടത്തും.
നാളെ മുതല്‍ നടക്കുന്ന ജ്യോതിശാസ്ത്ര പഠന പ്രവര്‍ത്തനങ്ങള്‍ക്കും വൈകുന്നേരം 6.30 മുതല്‍ 8.30 വരെ എംജിഎം സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന വാന നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രഫ. കെ.ആര്. സോമനാഥപിള്ള നേതൃത്വം നല്‍കും. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, ടിടിഐ, ബിഎഡ് കോളജ് വിദ്യാര്‍ഥികള്‍, അധ്യാപകര്‍, പെതുജനങ്ങള്‍ ഇവര്‍ക്ക് പങ്കെടുക്കാം.