തിരുവല്ല പുഷ്പമേള ചിത്രരചനാ മത്സരം
1492329
Saturday, January 4, 2025 3:40 AM IST
തിരുവല്ല: ഹോര്‍ട്ടികള്‍ച്ചര്‍ ഡെവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന തിരുവല്ല പുഷ്പമേളയുടെ ഭാഗമായി ക്രമികരിച്ചിരിക്കുന്ന ചിത്രരചനാ മത്സരം തിരുവല്ല മാര്‍ത്തോമ്മ റസിഡന്‍ഷല്‍ സ്കൂളില്‍ 18ന് രാവിലെ 8.30ന് രജിസ്ടേഷനോടുകൂടി ആരംഭിക്കും.
എല്‍കെജി മുതല്‍ 12 ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് സ്കൂള്‍ അധികാരികളുടെ സാക്ഷ്യപത്രത്തോടുകൂടി പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 99615 93744, 94463 55089 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് പബ്ലിസിറ്റി കണ്‍വീനര്‍ ബിനു വി. ഈപ്പന് അറിയിച്ചു.