കാര്‍മല പള്ളി തിരുനാളും കണ്‍വന്‍ഷനും
1492325
Saturday, January 4, 2025 3:40 AM IST
കോന്നി: കാര്‍മല സെന്റ് ആന്റണീസ് മലങ്കര കത്തോലിക്ക പള്ളിയില്‍ തിരുനാളും കണ്‍വന്‍ഷനും ഇന്നു മുതല്‍ 19 വരെ നടക്കും. വചന വര്‍ഷ ശുശ്രൂഷകള്‍ ഇക്കൊല്ലം തിരുനാളിനോടനുബന്ധിച്ച് ക്രമീകരിക്കും.
ഇന്നു രാവിലെ കുര്‍ബാന, പത്തിന് എംസിഎംഎഫ് സംഗമം കൂരിയ ബിഷപ് ആന്റണി മാര്‍ സില്‍വാനോസ് ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ ഒമ്പതിന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്ക്ക് സ്വീകരണം. തുടര്‍ന്ന് പൊന്തിഫിക്കല്‍ കുര്‍ബാന, തിരുസ്വരൂപം പ്രതിഷ്ഠിക്കല്‍, കൊടിയേറ്റ്.
ആറിനു രാവിലെ ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്തയ്ക്കു സ്വീകരണം, തുടര്‍ന്ന് കുര്‍ബാന. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വൈകുന്നേരം കുര്‍ബാന. കാര്‍മല കണ്വന്ഷന് 12ന് ആരംഭിക്കും. ഫാ. ഡോ. ബേര്‍ണി വര്‍ഗീസും സംഘവും നയിക്കും.
18ന് വൈകുന്നേരം കാര്‍മല റാസയും 19ന് രാവിലെ പത്തനംതിട്ട ഭദ്രാസനാധ്യക്ഷന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാനയും നടക്കുമെന്ന് വികാരി ഫാ. ഡോ. ആന്റോ കണ്ണംകുളം അറിയിച്ചു.