പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍
1492508
Sunday, January 5, 2025 3:23 AM IST
പത്തനംതിട്ട: പതിമൂന്നുകാരിക്ക് നേരേ ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ പോക്സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇരവിപേരൂര്‍ പൊടിപ്പാറ പുത്തന്‍പറമ്പില്‍ പി.വി. രാജേഷാണ് (40) പിടിയിലായത്.
കഴിഞ്ഞമാസം 25 നും 26 നുമിടയില്‍ പലതവണ ഇയാള്‍ കുട്ടിക്കുനേരേ അതിക്രമം കാട്ടിയതായി പറയുന്നു. തിരുവല്ല പോലീസ് ഇന്‍സ്പെക്ടര്‍ സുനില്‍ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.