റാന്നി ഇൻഫന്റ് ജീസസ് ദേവാലയത്തിൽ തിരുനാൾ
1492507
Sunday, January 5, 2025 3:23 AM IST
റാന്നി: ഇൻഫന്റ് ജീസസ് ഫൊറോന ദേവാലയത്തിൽ ഉണ്ണിമിശിഹായുടെയും പരിശുദ്ധ കന്യകാ മറിയത്തിന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും സംയുക്ത തിരുനാൾ ഇന്നു
സമാപിക്കും.
രാവിലെ 9.30 മുതൽ കഴുന്ന് എഴുന്നെള്ളിപ്പ്, മൂന്നിന് ബാൻഡുമേളം, തുടർന്ന് ചെണ്ടമേളം, 4.30 ന് ഫാ. വർഗീസ് മരങ്ങാട്ട് ആഘോഷമായ തിരുനാൾ കുർബാനയർപ്പിക്കും, 6.30 ന് ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം ടൗൺ ചുറ്റി പള്ളിയിൽ സമാപിക്കും, 8.30 ന് കൊടിയിറക്ക്, ആശീർവാദം, സ്നേഹവിരുന്ന്എന്നിവയോടെ സമാപിക്കും.
വികാരി ഫാ. തോമസ് മുണ്ടിയാനിക്കൽ, കൈക്കാരന്മാരായ ബാബു വേമ്പേനിക്കൽ, ഷാജി കിഴക്കേത്തലയ്ക്കൽ, കൺവീനർ ജിൻസ് പള്ളിക്കമ്യാലിൽ, ബാബു പുത്തൻ തറയിൽ, രാജു കൂവനാൽ തുടങ്ങിയവർ നേതൃത്വം നൽകും.