കോയിപ്രം ബ്ലോക്കിൽ തെരഞ്ഞെടുപ്പ് ഇന്ന്
1531892
Tuesday, March 11, 2025 6:21 AM IST
പുല്ലാട്: കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് രാവിലെ 11 നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞും നടക്കും.
പ്രസിഡന്റായിരുന്ന കെ.കെ. വത്സലയും വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരിയും അവിശ്വാസത്തിലൂടെ പുറത്തായതിനേ തുടർന്നാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് തടിയൂർ ഡിവിഷൻ അംഗം സിപിഎമ്മിലെ ജെസി സൂസൻ ജോസഫ് പിന്തുണച്ചതോടെയാണ് പ്രസിഡന്റും വൈസ് പ്രസിഡന്റും പുറത്തായത്.
ജെസി സൂസൻ ജോസഫ് തന്നെയാണ് യുഡിഎഫ് പ്രസിഡന്റ് സ്ഥാനാർഥി. കേരള കോൺഗ്രസിലെ എൽസ തോമസ് വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായേക്കും.