പത്മകുമാറിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസും ബിജെപിയും
1531908
Tuesday, March 11, 2025 6:35 AM IST
പത്തനംതിട്ട: സിപിഎമ്മുമായി ഇടഞ്ഞ മുന്‍ എംഎല്‍എ എ. പത്മകുമാറിനെ സ്വാഗതം ചെയ്തു കോണ്‍ഗ്രസും ബിജെപിയും രംഗത്ത്.
സിപിഎം വിട്ടുവന്നാല്‍ പത്മകുമാറിനെ സ്വീകരിക്കുമെന്ന് ബിജെപി ജില്ലാ നേതൃത്വം വ്യക്തമാക്കി. മറ്റു കാര്യങ്ങള്‍ പാര്‍ട്ടി സംഘടനാ തലത്തില്‍ തീരുമാനിക്കുമെന്ന് ജില്ലാ വൈസ് പ്രസിഡന്റ് അയിരൂര്‍ പ്രദീപ് പറഞ്ഞു. എ. പത്മകുമാര്‍ പാര്‍ട്ടി വിട്ടുവന്നാല്‍ സ്വീകരിക്കുന്നതില്‍ തടസമില്ലെന്ന് കോണ്‍ഗ്രസും വ്യക്തമാക്കി. അത്തരത്തില്‍ ഒട്ടേറെ ആളുകള്‍ പാര്‍ട്ടിയിലേക്ക് വരുന്നുണ്ടെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.