കരുവള്ളിക്കാട് കുരിശുമല തീർഥാടനത്തിനു തുടക്കമായി
1531893
Tuesday, March 11, 2025 6:21 AM IST
ചുങ്കപ്പാറ: മധ്യതിരുവിതാംകൂറിലെ ക്രൈസ്തവ തീർഥാടന കേന്ദ്രമായ നിർമലപുരം കരുവള്ളിക്കാട് സെന്റ് തോമസ് കുരിശുമലയിലേക്കുള്ള വിശുദ്ധ കുരിശിന്റെ തീർഥാടനത്തിനു തുടക്കമായി. അന്പത് നോമ്പിലെ വെള്ളി, ശനി ദിവസങ്ങളിൽ വിവിധ സ്ഥലങ്ങളിൽനിന്ന് വിശ്വാസികൾ തീർഥാടത്തിനെത്തിക്കൊണ്ടിരിക്കുന്നു.
കഴിഞ്ഞ ദിവസം ചുങ്കപ്പാറ ലിറ്റിൽ ഫ്ലവർ ഇടവക വികാരി ഫാ. റ്റോണി മണിയഞ്ചിറയുടെയും അസീസി സെന്ററിലെ സിസ്റ്റേഴ്സിന്റെയും നേതൃത്വ ത്തിൽ ഇടവക സമൂഹം കുരിശുമലയിലേക്ക് വിശുദ്ധ കുരിശിന്റെ തീർഥയാത്ര നടത്തി. അടിവാരത്ത് റംശായ്ക്കും വചനസന്ദേശത്തിനും തീർഥാടന കേന്ദ്രം വികാരി ഫാ. മോബൻ ചൂരവടി നേതൃത്വം നൽകി.
തുടർന്ന് വിശുദ്ധ കുരിശിന്റെ തീർഥയാത്രയ്ക്ക് ഫാ. റ്റോണി മണിയൻചിറ നേതൃത്വം നൽകി. മലമുകളിൽ സമാപന സന്ദേശത്തോടെയാണ് തീർഥാടനം സമാപിച്ചത്. അന്പതു നോന്പിലെ നാല്പതാം വെള്ളിയാഴ്ചയാണ് കുരിശുമലയിലേക്കുള്ള പ്രധാന തീർഥാടനം. തുടർന്ന് വിശുദ്ധവാരത്തിലും പുതുഞായറാഴ്ചയിലും തീർഥാടകർ എത്തും.