ജില്ലാതല ഫോസ്റ്റർ കെയർ സംഗമം
1531183
Sunday, March 9, 2025 3:14 AM IST
പത്തനംതിട്ട: വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യുണിറ്റിന്റെ ആഭിമുഖ്യത്തിൽ ഫോസ്റ്റർ കെയർ സംഗമം നടന്നു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ടി.ആർ. ലതാകുമാരി അധ്യക്ഷത വഹിച്ചു. ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരൻ പിള്ള ഉദ്ഘാടനം നിർവഹിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ എൻ. രാജീവ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലയിലെ വിവിധ ശിശു സംരക്ഷണ സ്ഥാപനങ്ങളുടെ സംരക്ഷണയിൽ കഴിഞ്ഞുവരുന്ന കുട്ടികൾക്ക് കുടുംബാന്തരീക്ഷം ലഭ്യമാക്കി സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിനായി ബാലനീതി നിയമം (ജെജെ ആക്ട് - 2015) പ്രകാരം നടപ്പാക്കിവരുന്ന സ്ഥാപനേതര സംരക്ഷണ പദ്ധതിയാണ് ഫൊസ്റ്റർ കെയർ പദ്ധതി.
സർക്കാർ സംവിധാനത്തിൽ ആൺകുട്ടികൾക്കായി വയലത്തലയിൽ ഉള്ള സ്ഥാപനം ഉൾപ്പെടെ ജില്ലയിൽ ബാലനീതി നിയമപ്രകാരം രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന 30 സംരക്ഷണ സ്ഥാപനങ്ങളുണ്ട് .
ഇതിൽ 14 എണ്ണം ആൺകുട്ടികൾക്കും 16 എണ്ണം പെൺകുട്ടികൾക്കുമാണ്. 221 ആൺകുട്ടികളും 203 പെൺകുട്ടികളുമാണുള്ളത്. ഫോസ്റ്റർ കെയർ പദധതിയിലായി ചൈൽഡ് വെൽഫെയർ കമ്മിറ്റി മുഖാന്തരം 25 കുട്ടികളെയാണ് പോറ്റിവളർത്തൽ പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബാന്തരീക്ഷത്തിൽ അയച്ചത്.