മികച്ച ഹരിതകര്‍മസേനയ്ക്ക് പുരസ്കാരം നല്‍കും
1531538
Monday, March 10, 2025 3:33 AM IST
പത്തനംതിട്ട: കോന്നി സെന്റ് തോമസ് കോളജും തദ്ദേശ സ്വയം ഭരണ വകുപ്പ പെണ്മ പ്രോഗ്രാമും ചേര്‍ന്നു ജില്ലയിലെ മികച്ച ഹരിത കര്‍മസേനയ്ക്ക് പത്തനംതിട്ട ശുചിത്വ മിഷന് പുരസ്കാരം നല്‍കും.
ഇന്നു രാവിലെ 10.30ന് കോന്നി സെന്റ് തോമസ് കോളജില്‍ നടക്കുന്ന യോഗത്തില്‍ പത്തനംതിട്ട ജില്ലയിലെ വിവിധ സാമൂഹിക സാംസ്കാരിക മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുളള വനിതകളെ പരിപാടിയില്‍ ആദരിക്കും.
പള്ളിക്കൽ, റാന്നി ഗ്രാമപഞ്ചായത്ത് ഹരിത കര്മസേനകളെയാണ് പുരസ്കാരത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. പെണ്മ പ്രോഗ്രാം തിരുവല്ല സബ്കളക്ടര്‍ സുമിത്കുമാര്‍ ഠാക്കൂര്‍ ഉദ്ഘാടനം ചെയ്യും.
അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, സ്വകാര്യ മേഖലയിലെ മികച്ച വനിതാ കണ്ടക്ടര്‍ സിന്ധു സജി, ജന്‍ശിക്ഷണ്‍ സന്സ്ഥാന് പത്തനംതിട്ട ചെയര്‍പേഴ്സണ്‍ കെ. ശ്രീലത, നാടകകൃത്തും സംവിധായികയുമായ പ്രിയദ ഭരതന് എന്നിവരെ പരിപാടിയില്‍ ആദരിക്കും.