നിര്‍മലപുരം - മുഴയമുട്ടം റോഡിന്റെ നവീകരണ ജോലികള്‍ ആരംഭിച്ചു
1531544
Monday, March 10, 2025 3:47 AM IST
ചുങ്കപ്പാറ: കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ നിര്‍മലപുരം - മുഴയമുട്ടം കാനനപാതയില്‍ ഗതാഗതം സുഗമാമാക്കുത്തിന് പുട്ടു കട്ട നിരത്തല്‍ ജോലികള്‍ ആരംഭിച്ചു.
പ്രമോദ് നാരായണ്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 4.90 ലക്ഷം രൂപ അനുവദിച്ചാണ് നിര്‍മാണ ജോലികള്‍ നടത്തുന്നത് നിരവധി കുടുംബങ്ങളുടെ ഏക ആശ്രയമായ റോഡ് നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് വാര്‍ഡ് മെംബര്‍ ജോളി ജോസഫ്, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസി ഇലഞ്ഞിപ്പുറം,
ജനകീയ വികസന സമിതി ഭാരവാഹികളായ സോണി കൊട്ടാരം റെഞ്ചി മോടിയില്‍ , തോമസുകുട്ടി വേഴമ്പതോട്ടം , ജോയി പീടികയില്‍ ബിജു മോടിയില്‍ ബിറ്റോ മാപ്പുർ എന്നിവര്‍ എംഎല്‍എയ്ക്കു നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് അനുവദിച്ചത്