മഹിളാ കോണ്‍ഗ്രസ് വനിതാദിനാചരണം കൈതക്കര കോളനിയില്‍ നടത്തി
1531550
Monday, March 10, 2025 3:47 AM IST
പത്തനംതിട്ട: മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രമാടം കൈതക്കര പട്ടികവര്‍ഗ കോളനിയില്‍ മുതിര്‍ന്ന വനിതകളെയും ഊരു മൂപ്പത്തി സന്ധ്യയെയും ആദരിച്ചു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി പ്രദീപിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്യുകയും, ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ വനിതാദിന സന്ദേശം നല്കി.
മാലേത്ത് സരളാദേവി, റോബിന് പീറ്റർ, മഞ്ജു വിശ്വനാഥ് , ഫിലിപ്പ്, എലിസബത്ത് അബു, പ്രസീദ രഘു, ലീലാരാജൻ, മേഴ്സി ശാമുവേല്‍, സുജാത മോഹൻ, അന്നമ്മ ഫിലിപ്പ്, ദീനാമ്മ റോയി, നിഖില്‍ ചെറിയാൻ, മനോജ്, ഉത്തമന് റോസമ്മ ബാബുജി,
വിജയലക്ഷ്മി ഉണ്ണിത്താൻ, വിനി സന്തോഷ്, ഷീബ, അനിത, വിമല മധു, സജിനി മോഹൻ, ബീന സോമന്, ഷീജ മുരളി, സുമതി രമണൻ,ഷെറിന് എം തോമസ്, ലിസി രാജു, ഉഷാ തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.