കെഎസ്ആർടിസി ബസുകളുടെ സമയക്രമബോർഡ് അനാച്ഛാദനം ചെയ്തു
1531890
Tuesday, March 11, 2025 6:21 AM IST
കോഴഞ്ചേരി: ദീർഘദൂര യാത്രക്കാരുടെ സൗകര്യാർഥം കോഴഞ്ചേരി വഴി കടന്നുപോകുന്ന കെഎസ്ആർടിസി ബസുകളുടെ സമയക്രമബോർഡിന്റെ അനാച്ഛാദനം പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ നടന്നു.
കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോയ് ഫിലിപ്പ്, ജില്ലാ പഞ്ചായത്തംഗം സാറാ തോമസ് എന്നിവരുടെ നേതൃത്വത്തിൽ കെഎസ്ആർടിസിയിൽ നിന്ന് വിവരശേഖരണം നടത്തിയാണ് ബോർഡ് തയാറാക്കിയത്. കോഴഞ്ചേരി ലയൺസ് ക്ലബാണ് ബോർഡ് സ്ഥാപിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ് ബോർഡ് അനാച്ഛാദനം ചെയ്തു.
സാറാ തോമസ്, ബിജോ പി. മാത്യു, ബിജിലി പി. ഈശോ, ഗീതു മുരളി, സോണി കൊച്ചുതുണ്ടിയിൽ, ജോമോൻ പുത്തൻപറമ്പിൽ, ലയൻസ് ക്ലബ് ഭാരവാഹികളായ തോമസ് ജോൺ, അനിൽ തൊള്ളാരകുഴിയിൽ, നവീൻ വി. ജോൺ എന്നിവർ പ്രസംഗിച്ചു. പുലർച്ചെ 4.30നുള്ള കോഴിക്കോട് സർവീസാണ് ആദ്യം കോഴഞ്ചേരി വഴി കടന്നുപോകുന്നത്.
തിരുവല്ലയിൽ നിന്നും രാത്രി വൈകി, പുലർച്ചെ കോഴഞ്ചേരി വഴി കടന്നുപോകുന്ന ബസുകളുടെ വിവരങ്ങളും ഈ ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോഴഞ്ചേരി വഴി കടന്നുപോകുന്ന എല്ലാ പ്രധാന ബസുകളും അത് ഓപ്പറേറ്റ് ചെയ്യുന്ന ഡിപ്പോയും അവയുടെ ഫോൺ നമ്പർ ഉൾപ്പെടുത്തിയത് യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാണ്.