ആശാ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി ബിജെപി
1531549
Monday, March 10, 2025 3:47 AM IST
പത്തനംതിട്ട: ആശാ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വനിതാ ദിനത്തില്‍ ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റി മിനി സിവില്‍ സ്റ്റേഷനിലേക്ക് നടത്തിയ മഹിളാ മാര്‍ച്ച് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം വിക്ടര്‍ ടി. തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി. എ. സൂരജ് അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പ്രദീപ് അയിരൂർ, കെ. ബിനുമോന്, ജില്ലാ വൈസ് പ്രസിഡന്റ് അജിത് പുല്ലാട, മഹിളാ നേതാക്കളായ ബിന്ദു പ്രകാശ്, മീന എം. നായർ, ചന്ദ്രലേഖ എസ്, മണി എസ് നായർ, ഐശ്വര്യ ജയചന്ദ്രന്,ദീപ ജി നായർ, ശോഭ എസ്. നായർ, ശ്രീവിദ്യ സുഭാഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.