ബാര്‍ അസോസിയേഷനില്‍ വനിതാദിനാചരണം നടത്തി
1531548
Monday, March 10, 2025 3:47 AM IST
തിരുവല്ല: ലോക വനിതാ ദിനത്തോടനുബന്ധിച്ചു തിരുവല്ല ബാര്‍ അസോസിയേഷനില്‍ നടത്തിയ വനിതാ ദിനാചരണ പരിപാടികള്‍ തിരുവല്ല ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് അരുന്ധതി ദിലീപ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ജേക്കബ് തോമസ് വഞ്ചിപ്പാലം അധ്യക്ഷത വഹിച്ച യോഗത്തില്‍ കല്ലൂപ്പാറ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. മായ മുഖ്യ പ്രഭാഷണം നടത്തി. അഭിഭാഷക വൃത്തിയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ റേച്ചല്‍ തോമസ്്, ഡോ.ആര്. മായ, ഡോ.നിമ്മി ആന്റോ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
കുടുംബ കോടതി ജഡ്ജി ജി. ബില്കുമാര്, സബജഡ്ജി വി. രാജീവ്, മുന്‍സിഫ് എസ്. അരവിന്ദ്, എ. രമേശ്, ബിബിത ബാബു, സൂര്യ കൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു.