വെയ്റ്റിംഗ്ഷെഡ് പൊളിക്കാനുള്ള നീക്കം ഉപേക്ഷിക്കണം
1531536
Monday, March 10, 2025 3:33 AM IST
കൈപ്പട്ടൂർ: വര്‍ഷങ്ങള്‍ക്കു മുമ്പ് കൈപ്പട്ടൂര്‍ വൈഎംസിഎ ചക്കാലകിഴക്കേതില്‍ ബാബു ജോര്‍ജിന്റെ സ്മരണയ്ക്കായി നിര്‍മിച്ചു നല്കിയ വെയ്റ്റിംഗ് ഷെഡ് പൊളിത്തു നീക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കോണ്‍ഗ്രസ് വള്ളിക്കോട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
അടൂർ, തട്ട, ഏഴംകുളം, ചന്ദനപ്പള്ളി, പത്തനംതിട്ട ഭാഗങ്ങളിലേക്കു പോകുന്ന യാത്രക്കാര്‍ക്കും കൈപ്പട്ടൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വരുന്ന കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പ്രയോജനപ്പെടുന്നതാണ് വെയ്റ്റിംഗ് ഷെഡ്.
എന്നാല്‍ ചില സ്ഥാപിത താല്പര്യങ്ങള്ക്കു വേണ്ടി കിഫ്ബിയുടെ പേരു പറഞ്ഞ് വെയ്റ്റിംഗ് ഷെഡ് പൊളിക്കുകയാണ് ലക്ഷ്യമെന്ന് മണ്ഡലം കമ്മിറ്റി ആരോപിച്ചു. പ്രസിഡന്റ് പ്രഫ. ജി. ജോണ്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് സാംകുട്ടി പുളിക്കത്തറയില്‍, ബ്ലോക്ക് സെക്രട്ടറി എ. ബി. രാജേഷ്, മണ്ഡലം സെക്രട്ടറി വര്‍ഗീസ് കുത്തുകല്ലുംപാട്ട്,
കേണല്‍ ഉണ്ണികൃഷ്ണന് നായര്‍, ഹരികുമാര്‍ താഴെതിൽ, ബാബു നാലാംവേലില്‍, ജോസ് ചെറുവാഴത്തടത്തിൽ, കിടങ്ങില്‍ ഫിലിപ്പ്, പ്രസാദ് തെരുവിൽ, എം. കെ. സത്യന് എന്നിവര്‍ പ്രസംഗിച്ചു.