വനിതാദിനാചരണം : സിഎംസി അമല പ്രൊവിന്‍സ് വനിതാ ദിനാചരണം നടത്തി
1531545
Monday, March 10, 2025 3:47 AM IST
കട്ടപ്പന: അന്താരാഷട്രവനിതാ ദിനത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി സിഎംസി അമല പ്രൊവിന്‍സിന്റെ നേതൃത്വത്തിലുള്ള അമല സര്‍വീസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഹൈറേഞ്ച് മേഖലയിലെ സുസ്ഥിതി സ്വയം സഹായ സംഘങ്ങളുടെ സഹകരണത്തില്‍ വനിതാദിനം ആചരിച്ചു. രാവിലെ കട്ടപ്പനനഗരത്തില് വനിതകളുടെ റാലി നടന്നു.
നീതിയുടെയും അന്തസിന്റെയും നിറമായ പര്‍പ്പിള്‍, പ്രത്യാശയുടെ പ്രതീകമായ പച്ച, നിര്‍മലതയെ സൂചിപ്പിക്കുന്ന വെള്ള.തുടങ്ങിയ വനിതാദിനത്തിന്റെ കളറുകളാല്‍ നിര്‍മിതമായ പതാക സിഎംസി അമലപ്രൊവിന്ഷ്യല് സുപ്പീരിയറും അമല സര്‍വീസ് സെന്ററിന്റെ പ്രസിഡന്റുമായ മദര്‍ വിനയ ഗ്രെയ്സ് ഫ്ളാഗ് ഓഫ് ചെയ്തു.
സ്ത്രീ ശാക്തീകരണം വിളിച്ചോതിയ റാലിയില്‍ ലിംഗസമത്വം, പ്രകൃതി ചൂഷണം, വന്യ മൃഗക്രമണം ലഹരിയുടെ അതിപ്രസരം മീഡിയയുടെ ദുര്‍വിനിയോഗം തുടങ്ങിയ സാമൂഹിക പ്രശ്നങ്ങള്‍ക്കെതിരേ സുസ്ഥിതി അംഗങ്ങള്‍ പ്രതികരിച്ചു.
മദര്‍ വിയന ഗ്രെയ്സിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം എഎസ്ഐ ആർ. ബീന ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ബഥനി പ്രൊവിന്‍ഷല്‍ സുപ്പിരീയര്‍ മദര്‍ തമീം മുഖ്യപ്രഭാഷണം നടത്തി. പത്തനംതിട്ട റോട്ടറി ക്ലബ് അസിസ്റ്റന്റ് ജനറല്‍ വത്സമ്മ ചേമ്പായത്ത്, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, ഡോ. അനുഗ്രഹ, സിസ്റ്റര്‍ റോസിറ്റ സിഎംസി എന്നിവര്‍ പ്രസംഗിച്ചു.