വനിതാദിനത്തിൽ ഹരിതകർമസേനാ അംഗങ്ങളെ ആദരിച്ചു
1531553
Monday, March 10, 2025 3:50 AM IST
കോന്നി: വനിതാ ദിനത്തോടനുബന്ധിച്ച് കോന്നി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കോന്നി ഗ്രാമ പഞ്ചായത്തിലെ ഹരിത കര്‍മസേനാ അംഗങ്ങളെ ഹരിതം എന്ന പരിപാടിയിലൂടെ ആദരിച്ചു.
മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് നിഷ അനീഷ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി എലിസബത്ത് അബു ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ദീനാമ്മ റോയി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിസാബു, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അര്‍ച്ചന ബാലന്, മഹിള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രിയ എസ്. തമ്പി, മണ്ഡലം സെക്രട്ടറി ജോളി തോമസ് എന്നിവര്‍ പ്രസംഗിച്ചു.