നവചണ്ഡികാഹോമം നടത്തി
1531552
Monday, March 10, 2025 3:50 AM IST
കോന്നി: എന്‍എസ്എസ പത്തനംതിട്ട യൂണിയന്വക കോന്നി മഠത്തില്‍കാവ് ഭഗവതിക്ഷേത്രത്തില്‍ നവചണ്ഡികാഹോമം നടത്തി. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നിന്നും എത്തിയ മുഖ്യ അര്ച്ചകന് നരസിംഹ അഡിഗയുടെമുഖ്യകാര്മ്മികത്വത്തിലായിരുന്നു ചടങ്ങുകള്‍. രാവിലെ എട്ടിന് തുടങ്ങിയ ഹോമം ഉച്ചയ്ക്ക് 12 ഓടെ പൂര്‍ത്തിയായി. തെക്കന്‍ കേരളത്തില്‍ ഇത് ആദ്യമായാണ് ചണ്ഡികാഹോമംനടക്കുന്നത്.
മഠത്തില്‍കാവ് നവചണ്ഡികാ പ്രസ്ഥാനത്തിന്റെ ഉദ്ഘാടനം നരസിംഹ അഡിഗ നിര്‍വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി സുജിത്ത് ഭട്ടതിരി യൂണിയന് പ്രസിഡന്റ് ഹരിദാ സ് ഇടത്തിട്ട അധ്യക്ഷത വഹിച്ചു. അജിത്ത് മണ്ണില്‍, കെ.സരോജ്കു മാര്‍, യൂണിയന് സെക്രട്ടറി ഷാബു എന്നിവര്‍ പ്രസംഗിച്ചു.