വനിതാദിനത്തില്‍ മെഗാ കാന്‍സര്‍ പരിശോധനാ ക്യാമ്പ് നടത്തി
1531546
Monday, March 10, 2025 3:47 AM IST
തിരുവല്ല: അന്താരാഷ്ട്ര വനിതാ ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യം ആനന്ദം അകറ്റാം അര്‍ബുദം കാന്‍സര്‍ പ്രതിരോധ ജനകീയ കാമ്പയിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസ്, ആരോഗ്യ കേരളം പത്തനംതിട്ട, ജില്ലാ കുടുംബശ്രീ മിഷന് പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കാന്‍സര്‍ പരിശോധന മെഗാ ക്യാമ്പും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു.
തിരുവല്ല മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് തയാറാക്കിയ കുടുംബശ്രീ ഭക്ഷോത്പന്ന വിപണമേള പവലിയനില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം തിരുവല്ല മുനിസിപ്പല്‍ വൈസ് ചെയര്മാന് ജിജി വട്ടശേരില്‍ നിര്‍വഹിച്ചു.
കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ എസ്. ആദില അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എൽ. അനിതകുമാരി മുഖ്യപ്രഭാഷണം നടത്തി. യുവ സംവിധായകന് രാഗേഷ് കൃഷ്ണന് മുഖ്യാതിഥിയായിരുന്നു. നോവലിസ്റ്റും ചെറുകഥാകൃത്തുമായ സുരേഷ് ഐക്കര വനിതാ ദിനാചരണ സന്ദേശം നല്കി.
ജില്ലാ ആശുപത്രി കോഴഞ്ചേരിയിലെ ഓങ്കോളജിസ്റ്റ് ഡോ. നോബിള്‍. പി. ലിങ്കണ് കാന്‍സര്‍ ബോധവത്കരണ ക്ലാസ് നയിച്ചു. ഡെപ്യൂട്ടി ഡിഎംഒ ഡോ. ഐപ്പ് ജോസഫ്, ഡെപ്യൂട്ടി എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ ബിജു ഫ്രാന്‍സിസ്, സിഡിഎസ് ചെയര്‍പേഴ്സണ്‍മാരായ ഗീതാ പ്രസാദ്, പി. എസ്. രജനിമോൾ, രഞ്ജിനി അജിത്ത്, സ്നേഹിതാ സര്‍വീസ് പ്രൊവൈഡര്‍ പി.എം. ഷീ മോള് തുടങ്ങിയവര്‍ പ്രസംഗിച്ചു.
തുമ്പമൺ: ഗ്രാമപഞ്ചായത്തിന്റെയും ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ വനിതാ ദിനാചരണവും കാന്‍സര്‍ സ്ക്രീനിംഗും സംഘടിപ്പിച്ചു. തുമ്പമണ്‍ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രുതി വിഷയാവതരണം നടത്തി. പ്രസിഡന്റ് റോണി സഖറിയ അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗീതാറാവു, വാര്‍ഡ് അംഗം മോനിബാബ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി. ആശ, ജെഎച്ച്ഐ അനിത, ജെപിഎച്ച്എന്‍മാരായ നിഷമോൾ, ശ്രീരഞ്ജിനി, എംഎല്‍എസ്പി മാരായ ജിന്‍സി, കലാമോൾ, കുടുംബരോഗ്യകേന്ദ്രം വനിതാ ജിമ്മിലെ അംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.