ഓൾ സെയ്ന്റ്സ് സ്കൂളിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
1531889
Tuesday, March 11, 2025 6:21 AM IST
അടൂർ: ലോകവനിതാ ദിനവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളിൽ പോലീസും ഡിഡിആർസിയും ചേർന്ന് വിദ്യാർഥികൾക്ക് ബോധവത്കരണക്ലാസ് നൽകി. ഡിഡിആർസി അജിലസ് പത്തനംതിട്ട ക്ലസ്റ്ററും വനിതാ പോലീസും അടൂർ പിങ്ക് പോലീസും സംയുക്തമായി അടൂർ ഓൾ സെയ്ന്റ്സ് പബ്ലിക് സ്കൂൾ ആൻഡ് ജൂണിയർ കോളജ് വിദ്യാർഥികൾക്കായാണ് ക്ലാസുകൾ സംഘടിപ്പിച്ചത്.
ഏഴ് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ കുട്ടികൾ പങ്കെടുത്തു. കുട്ടികളിലെ പോഷകാഹാര ക്രമീകരണം, ഡിജിറ്റൽ അടിമത്തം, ലഹരി ഉപയോഗം, പോക്സോ നിയമം, സ്ത്രീസുരക്ഷ തുടങ്ങിയ വിഷയങ്ങളിലാണ് ബോധവത്കരണം നടത്തിയത്. ഡോ. ലൗലി ടൈറ്റസ്, വനിതാ സെൽ എസ്ഐ ഐ. വി. ആശ എന്നിവർ ക്ലാസ് നയിച്ചു.