ആശമാരുടെ സേവന വേതന വ്യവസ്ഥകൾ നടപ്പാക്കണം: ഐഎൻടിയുസി
1531905
Tuesday, March 11, 2025 6:29 AM IST
പത്തനംതിട്ട: കേരളീയ സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് സ്വജീവൻ മറന്നും ജോലി ചെയ്യുന്ന ആശ വർക്കർമാരെ ഒരു ഭരണകൂടത്തിനും വിസ്മരിക്കാനാകില്ലെന്ന് ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി അംഗം പി. കെ. ഗോപി.
കഴിഞ്ഞ ഒരു മാസക്കാലമായി സെക്രട്ടേറിയറ്റിനു മുന്നിൽ ആശ വർക്കർമാർ നടത്തുന്ന സമരത്തിന് ധർമിക പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഐഎൻടിയുസി നേതൃത്വത്തിൽ പത്തനംതിട്ട നഗരസഭ കാര്യാലയത്തിനു മുന്പിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പത്തനംതിട്ട മണ്ഡലം പ്രസിഡന്റ് നാസർ തോണ്ടമണ്ണിൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ. ജാസിം കുട്ടി, സിന്ധു അനിൽ, ഐഎൻടിയുസി ആറൻമുള നിയോജക മണ്ഡലം പ്രസിഡന്റ് അജിത് മണ്ണിൽ, എ. ഫറൂഖ്, സി. കെ. അർജുനൻ, മേഴ്സി വർഗീസ്, അബ്ദുൾ ഷുക്കൂർ, രാധമണി സോമരാജൻ, ഷാജി കിഴക്കേ പറമ്പിൽ, ഷൈജു, മസൂദ്, കെ. എ. ജോൺഎന്നിവർ പ്രസംഗിച്ചു.
അടൂർ: ആശമാർക്ക് ആരോഗ്യ വകുപ്പ് ജീവനക്കാരുടെ സേവന വേതനവ്യവസ്ഥകൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഐഎൻടിയുസി അടൂർ നിയേജക മണ്ഡലം കമ്മിറ്റി മുൻസിപ്പാലിറ്റിക്ക് മുമ്പിൽ നടത്തിയ കൂട്ടധർണ സംസ്ഥാന സെക്രട്ടറി തോട്ടുവ മുരളി ഉദ്ഘാടനം ചെയ്തു.
ഡിസിസി വൈസ് പ്രസിഡന്റ് എം. ജി. കണ്ണൻ മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് സുരേഷ് കുഴുവേലി അധ്യക്ഷത വഹിച്ചു. വിമല മധു, എൻ. ബാലകൃഷ്ണൻ, എൻ. സുനിൽകുമാർ, ഗോകുൽ പുഷ്പതടം, ബിനു വിദ്യാധരൻ, ജി. അനിൽകുമാർ, ബി.ജനാർദ്ദനൻ, കെ.എൻ. രാജൻ, എം. ആർ. ഗോപകുമാർ, റിജാപാറയിൽ, ശാന്താദേവി, രാജു തോമസ്, എ. ജി. ശ്രീകുമാർ, തോമസ് കൊച്ചുതുണ്ടിൽ, നിസാർ കാവിളയിൽ തുടങ്ങിയവർ പ്രസംഗിച്ചു.