നിയമസേവന അഥോറിറ്റി അദാലത്ത്: 6856 കേസുകള്‍ തീര്‍പ്പാക്കി
1531888
Tuesday, March 11, 2025 6:21 AM IST
പത്തനംതിട്ട: ജില്ലാ നിയമസേവന അഥോറിറ്റിയുടെയും വിവിധ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ജില്ലാകോടതി സമുച്ചയത്തില്‍ നടത്തിയ ദേശീയ ലോക് അദാലത്തില്‍ 6856 കോടതി കേസുകള്‍ തീര്‍പ്പാക്കി. ഏഴുകോടി 61 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചു. 41,98,450 രൂപ ക്രിമിനല്‍കേസ് പിഴയും ഈടാക്കി.
ജില്ലാ ജഡ്ജി എൻ. ഹരികുമാര്‍, അഡീഷണല്‍ ജില്ലാ ജഡ്ജി ജി.പി. ജയകൃഷ്ണൻ, നിയമസേവന അഥോറിറ്റി സെക്രട്ടറി ബീന ഗോപാല്‍ എന്നിവര്‍ നേതൃത്വം നല്കി.