വനിതാദിനാചരണം
1531185
Sunday, March 9, 2025 3:14 AM IST
റാന്നി: വനിതാദിനാചരണത്തോടനുബന്ധിച്ച് സിറ്റാഡൽ സ്കൂളിലെ ഹ്യുമാനിറ്റീസ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ റാന്നി പോലീസ് സ്റ്റേഷൻ സന്ദർശിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസ് സേനാംഗങ്ങളെ ആദരിച്ചു. പ്രിൻസിപ്പൽ ഫാ.ജോബിൻ റ്റി. ജയിംസ്, ക്ലാസ് പ്രതിനിധി ശിവഗംഗ തുടങ്ങിയവർ പ്രസംഗിച്ചു.
അടൂർ: അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യം, കാൻസർ ജാഗ്രത, കാൻസർ-പ്രാരംഭ കണ്ടെത്തൽ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടന്നു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
ലൈഫ് ലൈൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എസ്. പാപ്പച്ചൻ അധ്യക്ഷത വഹിച്ചു. ഡോ.ബിനു ഗോവിന്ദ്, ഡോ.മാത്യൂസ് ജോൺ, ഡോ.ജി.എസ്. ഭവ്യ, അന്നമ്മ ജോൺ, ഡോ.ഷീബ ഹാഫീസ്, ഡോ.എൻ.എസ്. നിമ്മി, റവ.സി. ജോസഫ് എന്നിവർ പ്രസംഗിച്ചു.
ഡയറക്ടർ ഡെയ്സി പാപ്പച്ചൻ ഉപഹാരം നൽകി.
ലൈഫ് ലൈൻ ആശുപത്രി അടൂർ ഗൈനെക്കോളജി സൊസൈറ്റിയുമായി സഹകരിച്ചാണ് സെമിനാർ സംഘടിപ്പിച്ചത്. സെമിനാറിൽ ഡോ.അനുസ്മിത ആൻഡ്രൂസ് ചെയർപേഴ്സൺ ആയിരുന്നു. കൺസൾട്ടന്റ് ഗൈനെക്കോളജിസ്റ്റുമാരായ ഡോ.നിർപ്പിൻ ക്ളീറ്റസ്, ഡോ ജെസ്ന ഹസൻ, കൺസൽറ്റന്റ് റേഡിയോളോജിസ്റ്റ് ഡോ.അജി രാജൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ചർച്ചയ്ക്ക് ഇൻഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റ് ഡോ.ശ്രീലക്ഷ്മി ആർ. നായർ നേതൃത്വം നൽകി.