യാത്രയയപ്പ് ഇന്ന്
1531542
Monday, March 10, 2025 3:47 AM IST
പത്തനംതിട്ട: കാതോലിക്കേറ്റ് കോളജില്‍ നിന്നു വിരമിക്കുന്ന ഇംഗ്ലീഷ് വിഭാഗം മേധാവി അസിസ്റ്റന്റ് പ്രഫ. ഡോ. ആഷ ഫിലിപ്പോസിന് ഇന്ന് കോളജില്‍ യാത്രയയപ്പ് നല്‍കും.
മാനേജ്മെന്റ്, സ്റ്റാഫ്, പിടിഎ, അലുംമ്നി എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന യാത്രയയപ്പ് സമ്മേളനം രാവിലെ പത്തിന് ആരംഭിക്കും.
കുര്യാക്കോസ് മാര്‍ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത, കോളജ് മാനേജര്‍ ഡോ.സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത, ഡോ.ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത തുടങ്ങിയവര്‍ പങ്കെടുക്കും.
ഡോ. ആശ ഫിലിപ്പോസ് അടൂര്‍ നെല്ലുമൂട്ടില് ചാവടിയില്‍ ഫാ.തോമസ് വര്‍ഗീസിന്റെ ഭാര്യയാണ്.