വീടുകയറി ആക്രമണം നടത്തിയ സംഘം പിടിയിൽ
1531903
Tuesday, March 11, 2025 6:29 AM IST
പത്തനംതിട്ട: ലോഡിംഗിന്റെ കൂലി കുറഞ്ഞുപോയെന്നു പറഞ്ഞു വീടുകയറി ആക്രമണം നടത്തിയ കേസിൽ രണ്ടു പേരെ പത്തനംതിട്ട പോലീസ് പിടികൂടി.
പത്തനംതിട്ട കുമ്പഴ മൈലാടുപാറ മേപ്രത്ത് മുരുപ്പേൽ സുരേഷിനെ, വീടുകയറി ആക്രമിച്ച കേസിലാണ് രണ്ടുപേർ പിടിയിലായത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് ഇയാളുടെ വീട്ടിൽ വച്ച് സുഹൃത്തുക്കളും അയൽവാസികളുമായ ഇരുപ്പച്ചുവട്ടിൽ അനിൽ രാജ്(45), പുത്തൻ വീട്ടിൽ എസ്. പി. കുട്ടപ്പൻ(53) എന്നിവരാണ് അതിക്രമിച്ചകയറി ഉപദ്രവിച്ചത്.