യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്തയാള്‍ അറസ്റ്റില്‍
1531540
Monday, March 10, 2025 3:33 AM IST
പുല്ലാട്: വിവാഹിതയും 32 കാരിയുമായ യുവതി ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത സ്വന്തം ചിത്രം മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രമാക്കി അവര്‍ക്കയച്ചുകൊടുത്ത കേസില്‍ പ്രതിയെ കോയിപ്രം പോലീസ് പിടികൂടി. വെണ്ണിക്കുളം പാട്ടക്കാല ചാപ്രത്ത് വീട്ടില്‍ മിഥുന് സി. വര്‍ഗീസാണ് (26) അറസ്റ്റിലായത്. ഇരുവരും പരിചയക്കാരാണ്.
പട്ടികജാതി വിഭാഗത്തില്‍ പെട്ടതെന്ന് അറിഞ്ഞുകൊണ്ട്, യുവതിയെ മാനഹാനിപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ ഇന്നലെ ഉച്ചയ്ക്ക് ഇയാള്‍ സ്വന്തം എഫ്ബി അക്കൗണ്ടില്‍ നിന്നും യുവതിയുടെ ഫേസ് ബുക്ക് ഐഡി ലിങ്കിലേക്ക് മോര്‍ഫ് ചെയ്ത ചിത്രം അയക്കുകയായിരുന്നു.
യുവതി ഇട്ട ഫോട്ടോ എടുത്ത് രൂപമാറ്റം വരുത്തി നഗ്നചിത്രമാക്കിയശേഷമാണ് അയച്ചത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മിഥുനെ അറസ്റ്റ് ചെയ്തത്. ഇയാളെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. കോയിപ്രം പോലീസ് ഇന്‍സ്പെക്ടര്‍ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.