പീഡനക്കേസ് പ്രതിക്ക് കഠിന തടവും പിഴയും
1531904
Tuesday, March 11, 2025 6:29 AM IST
അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾക്ക് ഏഴ് വർഷം കഠിന തടവും 12000 പിഴയും. നാരങ്ങാനം മാണിക്കുളത്ത് മേലേതിൽ സുകുവിനെയാണ് (48) അടൂർ അതിവേഗ കോടതി ജഡ്ജി റ്റി. മഞ്ജിത് ശിക്ഷിച്ചത്. 2023 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അന്നത്തെ ആറന്മുള സബ് ഇൻസ്പെക്ടറായിരുന്ന ജെ. അജയനാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തു അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രതി തുക കെട്ടിവയ്ക്കുന്ന പക്ഷം അതിജീവിതയ്ക്കു നൽകാൻ ലീഗൽ സർവീസസ് അഥോറിറ്റിക്കു നിർദേശം നൽകി. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സ്മിത ജോൺ പ്രോസിക്യൂഷനു വേണ്ടി ഹാജരായി.