നിയന്ത്രണംവിട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറി
1531541
Monday, March 10, 2025 3:33 AM IST
കോന്നി: നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറി കടയുടമക്ക് പരിക്കേറ്റു. വകയാര്‍ എട്ടാംകുറ്റിക്കും കോട്ടയം മുക്കിനും മധ്യേ ഇന്ന് വൈകുന്നേരം 5.15 ഓടെയാണ് അപകടം നടന്നത്. കടയുടമ ഷൈലജക്ക് അപകടത്തില്‍ പരിക്കേറ്റു.
രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് കാറില്‍ ഉണ്ടായിരുന്നത്. കാര്‍ നിയന്ത്രണം വിട്ട് കടയില്‍ ഇടിച്ചു കയറിയ ശേഷം റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കിലും ഇടിച്ചു. കോന്നി പോലീസ് നടപടി സ്വീകരിച്ചു.