കോന്നി ഗാന്ധിഭവന് ദേവലോകത്തില്‍ വനിതാദിനാഘോഷം നടത്തി
1531547
Monday, March 10, 2025 3:47 AM IST
കോന്നി: ഗാന്ധിഭവന് ദേവലോകത്തില്‍ വനിതാ ദിനാചരണവും ആയിരം ദിനങ്ങള്‍ നീണ്ടുനില്‍ക്കുന്ന സ്നേഹപ്രയാണവും വനിതദിനസംഗമത്തിന്റെ ഉദ്ഘാടനവും ഊട്ടുപാറ സെന്റ് ജോര്‍ജ് ഹൈസ്കുളിലെ ഹെഡ്മിസ്ട്രസ് മിനി ആനി ഡേവിഡ് ഉദ്ഘാടനം ചെയ്തു.
കോന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി ഏബ്രഹാം അധ്യക്ഷത വഹിച്ചു. കോന്നി, പ്രമാടം ഗ്രാമപഞ്ചായത്ത് ഹരിത കര്‍മസേന അംഗങ്ങളെ ആദരിച്ചു.
പ്രിയാ.എസ്.തമ്പി, കോന്നി വിജയകുമാര്‍, സലില്‍ വയലാത്തല , ഡോ ചൈതന്യ, എന്നിവര്‍ പ്രസംഗിച്ചു. ഗാന്ധിഭവന് ദേവലോകം ഡയറക്ടര്‍ അജീഷ് സ്വാഗതവും ദേവലോകം വികസന സമിതി എക്സിക്യൂട്ടീവ് അംഗം അജി.പി.ജോര്‍ജ് നന്ദിയും പറഞ്ഞു.