മരുതൂർ -പാവക്കാട്ട് ഏലാ റോഡി െ ന്റ നിർമാണ ജോലികൾ തുടങ്ങി
1544750
Wednesday, April 23, 2025 6:19 AM IST
കൊട്ടാരക്കര: നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ കോട്ടാത്തല നാലാം വാർഡിലെ മരുതൂർ - പാവക്കാട്ട് ഏലാ റോഡിെ ന്റ നിർമ്മാണ ജോലികൾ തുടങ്ങി. ഏറെക്കാലമായി തകർന്നുകിടന്ന റോഡാണിത്. ജലജീവൻ മിഷനുമായി ബന്ധപ്പെട്ട് പൈപ്പ് ലൈൻ സ്ഥാപിക്കാനായി റോഡിലെ കോൺക്രീറ്റ് ഉൾപ്പടെ വെട്ടിപ്പൊളിച്ചിരുന്നു.
തുടർന്ന് തീർത്തും നാശത്തിലായിരുന്ന റോഡിനാണ് ഇപ്പോൾ ശാപ മോക്ഷം ലഭിച്ചിരിക്കുന്നത്. ജലജീവൻ മിഷനിൽ നിന്നും അനുവദിച്ച മൂന്നര ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡി െ ന്റ തകർന്ന ഭാഗങ്ങൾ വീണ്ടും കോൺക്രീറ്റ് ചെയ്യുന്നത്. ശേഷിക്കുന്ന കുറച്ച് ഭാഗം കൂടി ജലജീവൻ മിഷി െ ന്റ തന്നെ മറ്റൊരു തുക ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്യും.
ഹിറ്റാച്ചി ഉപയോഗിച്ചുള്ള മണ്ണ് നീക്കം ജോലികൾ പൂർത്തിയാക്കി. രണ്ട് ദിവസത്തിനുള്ളിൽ കോൺക്രീറ്റ് ചെയ്യും വിധമാണ് ക്രമീകരണമെന്ന് വാർഡ് മെമ്പർ എസ്.ത്യാഗരാജൻ അറിയിച്ചു. നെടുവത്തൂർ ഗ്രാമപഞ്ചായത്തി െ ന്റ പദ്ധതി വിഹിതത്തിൽ നിന്നും അനുവദിച്ച അഞ്ച് ലക്ഷം രൂപ ഉപയോഗിച്ച് 2019ൽ റോഡി െ ന്റ കുറച്ച് ഭാഗം കോൺക്രീറ്റ് ചെയ്തിരുന്നതൊഴിച്ചാൽ പിന്നീട് അറ്റകുറ്റപ്പണികൾ നടന്നിരുന്നില്ല. മരുതൂർ - മലയിൽപ്പാറ റോഡി െ ന്റ കോൺക്രീറ്റിനായി പത്ത് ലക്ഷം രൂപയാണ് ഒടുവിൽ അനുവദിച്ചിരിക്കുന്നത്.
മൂന്ന് ഘട്ടമായി കോൺക്രീറ്റ് നടന്നിട്ടും മരുതൂർ - പാവക്കാട്ട് ഏലായുടെ നവീകരണം പൂർത്തിയായിട്ടില്ല. നെൽക്കൃഷിയും മറ്റ് കൃഷിവിളകളുമുള്ള പാവക്കാട്ട് ഏലായിലേക്ക് വളവും മറ്റുമായി വാഹനങ്ങൾക്ക് ഇപ്പോഴും എത്താൻ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. ഇതിനാൽ ഉല്പന്നങ്ങൾ തലയിൽ ചുമന്ന് കൊണ്ടുപോകേണ്ട ഗതികേടിലാണ് ജനങ്ങൾ.
ഏലായിൽവരെ എത്തും വിധത്തിൽ റോഡ് കോൺക്രീറ്റ് ചെയ്യണമെന്നാണ് പൊതുജനാവശ്യം. പുത്തൂർ- കൊട്ടാരക്കര റോഡുമായി ബന്ധിപ്പിക്കാവുന്നതാണെന്നും നാട്ടുകൽ പരിശ്രമവും നടത്താവുന്നതാണെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.