സിപിഎം ജില്ലാ സെക്രട്ടേറിയറ്റില്‍ മൂന്ന് പുതുമുഖങ്ങള്‍
1544756
Wednesday, April 23, 2025 6:19 AM IST
കൊല്ലം: സിപിഎം ജില്ലാ സെക്രട്ടേറിയറ്റില്‍ മൂന്നു പുതുമുഖങ്ങളെ ഉള്‍പ്പെടെ 12 അംഗങ്ങളെ തെരഞ്ഞെടുത്തു. എസ്.എല്‍ സജികുമാര്‍, കെ. സേതുമാധവന്, അഡ്വ. സബിദാബീഗം എന്നിവരെയാണ് പുതിയതായി സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയത്. എസ്. സുദേവന്, ജോര്‍ജ് മാത്യു, എം. ശിവശങ്കരപിള്ള, എക്സ്. ഏണസ്റ്റ്, ബി. തുളസീധരകുറുപ്പ്, പി.എ. എബ്രഹാം, എസ്. വിക്രമന്, വി.കെ .അനിരുദ്ധന്, ടി. മനോഹരന് എന്നിവരാണ് മറ്റ് അംഗങ്ങള്‍.
കരുനാഗപ്പള്ളിയിലെ വിഭാഗീയതയുടെ പേരില്‍ ജില്ലാ കമ്മിറ്റിയില്‍ നിന്ന് മാറ്റിയ സി. രാധാമണിയുടെ ഒഴിവിലാണ് ജനാധിപത്യ മഹിളാ അസോസിയേഷന് നേതാവായ സബിദാ ബീഗത്തെ തെരഞ്ഞെടുത്തത്.
സംസ്ഥാന കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട എസ്. ജയമോഹന് ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് മാറിയിരുന്നു. കൂടാതെ കഴിഞ്ഞ സെക്രട്ടറിയേറ്റിുണ്ടായിരുന്ന കര്‍ഷക സംഘം ജില്ലാ സെക്രട്ടറി സി. ബാള്ഡുവിനെ ഒഴിവാക്കി. ഇങ്ങനെ വന്ന ഒഴിവിലേക്കാണ് മുന്‍ ഏരിയ സെക്രട്ടറിമാരായ കെ. സേതുമാധവനും സ്.എല്‍. സജികുമാറും എത്തിയത്.
ഇന്നലെ ചേര്‍ന്ന ജില്ലാകമ്മിറ്റി യോഗമാണ് സെക്രട്ടറിയേറ്റിനെ തീരുമാനിച്ചത്. യോഗത്തില്‍ എസ്. ജയമോഹന് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍മാസ്റ്റര്‍, കേന്ദ്രകമ്മിറ്റി അംഗങ്ങളായ മന്ത്രി കെ.എന്‍ ബാലഗോപാല്‍, പുത്തലത്ത് ദിനേശന്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.കെ ബിജു, കെ.കെ ജയചന്ദ്രന് പങ്കെടുത്തു.