വി. സാംബശിവൻ അനുസ്മരണവും അവാർഡുദാനവും ചവറയിൽ
1544746
Wednesday, April 23, 2025 6:09 AM IST
ചവറ: കാഥികൻ പ്രഫ. വി. സാംബശിവൻ ചരമ വാർഷിക ആചരണവും അവാർഡുദാനവും ഇന്നും നാളെയും ചവറയിൽ നടക്കും. ഇന്ന് രാവിലെ പത്തിന് വി. സാംബശിവൻ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ മേലൂട്ട് തറവാട്ട് മുറ്റത്തെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന. നാളെ വൈകുന്നേരം 5.30 ന് നടക്കാവ് മാർക്കറ്റ് മൈതാനിയിൽ നടക്കുന്ന അനുസ്മരണ സമ്മേളനവും അവാർഡ് ദാനവും മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.
സമിതി രക്ഷാധികാരി വി. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിക്കും. കെപിസിസി മുൻ പ്രസിഡന്റ് കെ.മുരളീധരൻ മുഖ്യപ്രഭാഷണം നടത്തും. മുൻ മന്ത്രി മുല്ലക്കര രത്നാകരൻ സാംബശിവൻ അനുസ്മരണ പ്രഭാഷണം നിർവഹിക്കും. ശ്രീകുമാരൻ തമ്പി, ജയരാജ് വാര്യർ, കല്ലട .വി.വി. ജോസ്, വി.എം.രാധാകൃഷ്ണൻ എന്നിവർക്ക് ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. മുൻ മന്ത്രി പി.കെ.ഗുരുദാസൻ, സിനിമാ നിർമാതാവ് പി. ഗോപാലകൃഷ്ണൻ എന്നിവരെ ആദരിക്കും.
ഡോ. സുജിത് വിജയൻപിള്ള എംഎൽഎ, ടി. മനോഹരൻ, തങ്കച്ചി പ്രഭാകരൻ, ഷാജി.എസ്. പള്ളിപ്പാടൻ, ഡോ.വസന്തകുമാർ സാംബശിവൻതുടങ്ങിയവർ പ്രസംഗിക്കും. പത്രസമ്മേളനത്തിൽ സമിതി രക്ഷാധികാരി വി. സുബ്രഹ്മണ്യൻ, ആർ.രവീന്ദ്രൻ, ബാജി സേനാധിപൻ,ആർ. ഷാജി ശർമ, ആർ. സന്തോഷ് എന്നിവർ പങ്കെടുത്തു.