കെഎസ്എസ്പിഎ ലഹരി വിരുദ്ധ സായാഹ്ന സദസ് നാളെ
1544759
Wednesday, April 23, 2025 6:19 AM IST
കൊല്ലം: സമൂഹത്തെയും പുത്തൻ തലമുറയെയും ബാധിച്ച ലഹരി മരുന്ന് വരവ് തടയണമെന്നും ലഹരി മാഫിയയുടെ അടിവേരറുത്ത് കടുത്ത ശിക്ഷയുറപ്പാക്കണമെന്നുംആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി നാളെ വൈകുന്നേരം അഞ്ചിന് ചിന്നക്കടയിൽ ലഹരി വിരുദ്ധ സായാഹ്ന സദസ് സംഘടിപ്പിക്കും.ജില്ലാ പ്രസിഡന്റ് വാരൃത്ത് മോഹൻകുമാർ അധൃക്ഷത വഹിക്കും.
കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി അഡ്വ. എം. ലിജു ഉദ്ഘാടനം ചെയ്യും. കെപിസിസി രാഷ്ട്രീയ കാര്യ സമിതിയംഗം അഡ്വ. ബിന്ദു കൃഷ്ണ മുഖൃപ്രഭാഷണം നടത്തും. ഡിസിസി വൈസ് പ്രസിഡന്റ് എസ്. വിപിനചന്ദ്രൻ, കെഎസ്എസ്പിഎ സംസ്ഥാന ട്രഷറർ പി. ഗോപാലകൃഷ്ണൻ നായർ,
സംസ്ഥാന വൈസ് പ്രസിഡന്റ് വി. മധുസൂദനൻ, സംസ്ഥാന സെക്രട്ടറിമാരായ കെ.സി. വരദരാജൻ പിള്ള, എം, സുജയ്, ജില്ലാ സെക്രട്ടറി സി, ഗോപിനാഥ പണിക്കർ, എന്നിവർ പ്രസംഗിക്കും. തുടർന്ന് ലഹരി വിരുദ്ധ തീപ്പന്തം കൊളുത്തി പ്രതിജ്ഞ എടുക്കും.