ഗണപതി ക്ഷേത്രത്തിൽ25 കോടിയുടെ ഷോ പ്പിംഗ് കോംപ്ലക്സ് നിർമിക്കും
1544748
Wednesday, April 23, 2025 6:09 AM IST
കൊട്ടാരക്കര: അസിസ്റ്റന്റ് കമ്മീഷണർ ഓഫീസ് നിലനിൽക്കുന്നിടത്ത് 25 കോടി രൂപ ചെലവിൽ ദേവസ്വം ഷോപ്പിംഗ് കോംപ്ലക്സ് നിർമിക്കുമെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ പി. എസ്. പ്രശാന്ത് പറഞ്ഞു.
കെട്ടിടത്തിന്റെ രൂപ രേഖ പൂർത്തിയായി കഴിഞ്ഞെന്നും ഗ്രൗണ്ട് ഫ്ലോറ്റിൽ പാർക്കിംഗ് സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം വഴിപാട് കൗണ്ടർ നിർമാണം ശീവേലി പാതകളിലെ കല്ലുകൾ പുനർ ക്രമീകരണം തുടങ്ങിയ നിർമാണ പ്രവർത്തികൾ ആരംഭിക്കും.
മാസ്റ്റർ പ്ലാൻ സംബന്ധിച്ചു സ്ഥലം എം എൽ എ കൂടിയായ മന്ത്രി കെ. എൻ. ബാലഗോപാലിന്റെസാന്നിധ്യത്തിൽ വികസന സമിതി കൂടി അടിയന്തരമായി കർമപദ്ധതികൾ ആരഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.