കോർപറേഷന്റെ 'സർഗധാര - 2025' ഇന്ന്
1544754
Wednesday, April 23, 2025 6:19 AM IST
കൊല്ലം: കോർപറേഷന്റെ ആഭിമുഖ്യത്തിൽ 'സർഗധാര - 2025' ഇന്ന് സാഹിത്യോത്സവവും സാംബശിവൻ അനുസ്മരണവും എന്ന പേരിൽ നടത്തും. കൊല്ലം ചിന്നക്കട സാംബശിവൻ സ്ക്വയറിൽ വൈകുന്നേരം 5.30 ന് കുരീപ്പുഴ ശ്രീകുമാർ പരിപാടി ഉദ്ഘാടനം ചെയ്യും.
മേയർ ഹണിബഞ്ചമിൻ, ഡെപ്യൂട്ടി മേയർ എസ്.ജയൻ, സാഹിത്യ പ്രമുഖർ എന്നിവർ പങ്കെടുക്കും. ആറിന് ഡോ.വസന്തകുമാർ കഥാപ്രസംഗം അവതരിപ്പിക്കും.