സി.ആർ.ഫൗണ്ടേഷൻ പുരസ്കാരം ഡോ.ശൂരനാട് രാജശേഖരന് ഇന്ന് സമർപ്പിക്കും
1544745
Wednesday, April 23, 2025 6:09 AM IST
കൊല്ലം: മുതിർന്ന മാധ്യമ പ്രവർത്തകനും കേരള പത്രപ്രവർത്ത യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി, സീനിയർ ജേണലിസ്റ്റ് ഫോറം സംസ്ഥാന പ്രസിഡന്റ്, കൊല്ലം പ്രസ് ക്ലബ് സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുമുള്ള സി.ആർ. രാമചന്ദ്ര െ ന്റ സ്മരണയ്ക്ക് സി.ആർ. ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരം മുതിർന്ന പത്രപ്രവർത്തകനും വീക്ഷണം മാനേജിംഗ് എഡിറ്ററുമായിരുന്ന ഡോ. ശൂരനാട് രാജശേഖരന് മരണാനന്തര ബഹുമതിയായി ഇന്നു സമർപ്പിക്കും.
ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ളയിൽ നിന്ന് രാജശേഖര െ ന്റ മകൻ അരുൺ ഗണേഷ് പുരസ്കാരം ഏറ്റു വാങ്ങും. പ്രസ്ക്ലബ് ഹാളിൽ രാവിലെ 10നു നടക്കുന്ന ചടങ്ങിൽ ഫൗണ്ടേഷൻ പ്രസിഡന്റ് എസ്. സുധീശൻ അധ്യക്ഷത വഹിക്കും. അനുസ്മരണ സമ്മേളനം ഉദ്ഘാടനവും അവാർഡ് വിതരണവും ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള നിർവഹിക്കും. എഐസിസി പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല മുഖ്യ പ്രഭാഷണം നടത്തും.
മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ് ബാബു, സീനിയർ ജേണലിസ്റ്റ് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. വിജയകുമാർ, പ്രസ് ക്ലബ് പ്രസിഡന്റ് ഡി. ജയകൃഷ്ണൻ, സെക്രട്ടറി സനൽ.ഡി. പ്രേം, സി.പി .രാജശേഖരൻ, ഫോറം സംസ്ഥാന സെക്രട്ടറി കെ. സുന്ദരേശൻ എന്നിവർ പ്രസംഗിക്കും.