മൈനാഗപ്പള്ളി ഏലായിൽ നെൽകൃഷി ആരംഭിക്കും
1544753
Wednesday, April 23, 2025 6:19 AM IST
കൊല്ലം: ഹരിത കേരളം മിഷ ന്റ നേതൃത്വത്തിൽ വർഷങ്ങളായി തരിശായികിടന്ന ചാലായിൽ മാടൻനട ഏലയിൽ നെൽകൃഷി നടത്തും. മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൽ 18, 20 വാർഡുകളിലായി 468 ഏക്കർ വിസ്തൃതിയുള്ള ചാലായിൽ മാടൻനട ഏലയാണ് കൃഷിയിടം. വെള്ളക്കെട്ട് ഒഴിവാക്കി ചാലായിൽ മാടൻനട ഏലയും വെട്ടിക്കാട്ട് ഏലയും ക്യഷി യോഗ്യമാക്കുന്നതിനാണ് പദ്ധതി.
ഇറിഗേഷൻ വകുപ്പും തൊഴിലുറപ്പ് പദ്ധതിയും സംയുക്തമായാണ് ഗ്രാമപഞ്ചായത്തിന്റെയും കൃഷി വകുപ്പിിെ ന്റയും സഹായത്തോടെ ഹരിതകേരളം മിഷന്റെ ഏകോപനത്തിൽ ഇവിടെ നെൽകൃഷി പുനഃരാരംഭിക്കുന്നത്.
തോട്ടുമുഖം തോടിലെ ചെളിയും മാലിന്യവും നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനം ഉടൻ തുടങ്ങും. 18, 20 വാർഡുകളിലായി വ്യാപിച്ച് കിടക്കുന്ന ചാലായിൽ ഏലയ്ക്ക് പുറമേ ഭാഗികമായി ഒരുപൂ മാത്രം കൃഷി ചെയ്യുന്ന വെട്ടിക്കാട്ട് ഏലയിലും പൂർണമായി ഇരിപ്പൂ ക്യഷി ആരംഭിക്കുന്നതിനുള്ള തയാറെടുപ്പുമുണ്ടെന്ന് ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ എസ്. ഐസക് അറിയിച്ചു.