ലഹരിക്കെതിരെ മധ്യവേനലവധി ക്യാമ്പുമായി കുട്ടി പോലീസ്
1544747
Wednesday, April 23, 2025 6:09 AM IST
മയ്യനാട്: ലഹരിക്കെതിരായ പ്രവർത്തനങ്ങളിൽ ക്രിയാത്മകമായി പ്രവർത്തിക്കാൻ എസ് പി സി അംഗങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ എസ് പി സിയുടെ അവധിക്കാല ദ്വദിനക്യാമ്പ് "സുരക്ഷിതം 2025 വെള്ളമണൽ ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങി. ജില്ലാ പഞ്ചായത്ത് അംഗം എസ്. സെൽവി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സജി സാമുവൽ അധ്യക്ഷത വഹിച്ചു. പ്രഥമ അധ്യാപിക ഫാമില ടീച്ചർ സ്വാഗതം പറഞ്ഞു.
പ്രിൻസിപ്പൽ ബിന്ദു, സീനിയർ അസിസ്റ്റന്റ് നീന, സാബു, സ്റ്റാഫ് സെക്രട്ടറി ദിലീപ് കുമാർ എന്നിവർ പ്രസംഗിച്ചു. സുജിത്ത്, നീതു, ഡി ഐ സജിൻ, ശോഭ എന്നിവരുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ കേഡറ്റുകളുടെ സൈക്കിൾ റാലിയും സംഘടിപ്പിച്ചു.