മത്സ്യത്തൊഴിലാളികളെ പുനർവിന്യസിക്കും
1544751
Wednesday, April 23, 2025 6:19 AM IST
കൊല്ലം: മുതലപ്പൊഴിയിലുള്ള മത്സ്യതൊഴിലാളികളുടെ താൽക്കാലിക പുനർവിന്യാസത്തിന്റെ ഭാഗമായി തങ്കശേരി, വാടി, മൂതാക്കര, ജോനകപ്പുറം ലാന്റിംഗ് സെന്ററുകളിൽ വള്ളങ്ങൾ അടുപ്പിക്കുന്നതിനുള്ള സാഹചര്യം ഒരുക്കാൻ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
ടോയ്ലറ്റ് സംവിധാനങ്ങൾ, സി സി ടി വി, ലൈറ്റ് എന്നിവ സ്ഥാപിക്കുന്നതിന് ഹാർബർ എൻജിനീയറിംഗ് വകുപ്പിനെ ചുമതലപ്പെടുത്തി. ലൈറ്റ് ഫിഷിംഗ് തടയുന്നതിനായി കോസ്റ്റൽ പോലീസ്, മറൈൻ എൻഫോഴ്സ്മെന്റ്, വൊളന്റ ിയേഴ്സ് എന്നിവരെ ഉൾപ്പെടുത്തി സ്ക്വാഡ് രൂപീകരിക്കുന്നുണ്ട്.