പീഡന ശ്രമം: പ്രതിക്ക് കഠിന തടവും പിഴയും
1544752
Wednesday, April 23, 2025 6:19 AM IST
കൊട്ടാരക്കര: 45 വയസുള്ള സ്ത്രീയെ വഴിയിൽ തടഞ്ഞു നിർത്തി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്ക് 16 വർഷം കഠിന തടവും 35000 രൂപ പിഴയും ശിക്ഷിച്ച് കോടതി. കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി അഞ്ജു മീര ബിർലയുടേതാണ് വിധി.
ഉമ്മന്നൂർ വിലയന്തൂർ പിണറ്റിൻ മുകൾ വിജയ സദനത്തിൽ വിനോദ് (46) നെയാണ് ശിക്ഷിച്ചത്. 2023 ഒക്ടോബർ നാലിന് നടന്ന സംഭവത്തിൽ കൊട്ടാരക്കര പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നൗഷാദ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് കൊട്ടാരക്കര ഇൻസ്പെക്ടർ വി. എസ്. പ്രശാന്ത് അന്വേഷണം നടത്തി ചാർജ് ഷീറ്റ് സമർപ്പിച്ച കേസാണിത്.
പിഴത്തുക അടച്ചില്ലെങ്കിൽ ആറു മാസം കൂടി അധികം തടവ് ശിക്ഷ അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഷുഗു .സി. തോമസ് ഹാജരായി.