തേവലക്കര പഞ്ചായത്തിൽ അട്ടിമറി: സ്വതന്ത്രൻ വൈസ് പ്രസിഡന്റ്
1544749
Wednesday, April 23, 2025 6:09 AM IST
ചവറ : തേവലക്കര ഗ്രാമ പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇടത്, കോൺഗ്രസ് വിമത അംഗങ്ങളുടെ പിന്തുണയോടെ സ്വതന്ത്ര അംഗം അനസ് നാത്തയ്യത്ത് തെരഞ്ഞെടുക്കപ്പെട്ടു.
അനസ് നാത്തയ്യത്തിന് 12 വോട്ടുകൾ ലഭിച്ചപ്പോൾ യു ഡി എഫ് സ്ഥാനാർഥിയായി മത്സരിച്ച ഷാനവാസിന് 10 വോട്ടുകൾ കിട്ടി. എൽ ഡി എഫിലെ സ്നേഹാമേരി തെരഞ്ഞെടുപ്പിന് എത്തിയില്ല.എട്ട് ഇടത്പക്ഷ ജനാധിപത്യ മുന്നണി അംഗങ്ങളും കോൺഗ്രസ് വിമതരായ മൂന്ന് അംഗങ്ങളും സ്വതന്ത്ര അംഗത്തിന്റെയും കൂടിയാണ് 12 വോട്ട് ലഭിച്ചത്.