കർഷകസംഘം കൺവൻഷൻ നടന്നു
1544437
Tuesday, April 22, 2025 6:35 AM IST
ചവറ : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷക വിരുദ്ധ നയങ്ങൾ മൂലം കാർഷിക മേഖല ഗുരുതരമായ പ്രതിസന്ധി നേരിടുകയാണെന്ന് ഐക്യകർഷക സംഘം സംസ്ഥാന പ്രസിഡന്റ് കെ.ജി.വിജയദേവൻ പിള്ള.
ഐക്യകർഷക സംഘം ചവറ മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കർഷകർ നേരിടുന്ന വെല്ലുവിളികൾ ജൂൺ 13നും 14നും പഞ്ചാബിൽ നടക്കുന്ന ദേശീയ സമ്മേളനം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് കെ. ചന്ദ്രശേഖരൻ അധ്യക്ഷതവഹിച്ചു.
കെ.ചന്ദ്രശേഖരൻ പ്രസിഡന്റും എസ്.ഉണ്ണികൃഷ്ണപിള്ള സെക്രട്ടറിയുമായ മണ്ഡലം കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.