വിഗ്യാൻ 2025 സയൻസ് ക്യാന്പ് ഇന്നും നാളെയും
1544206
Monday, April 21, 2025 6:15 AM IST
നെയ്യാറ്റിൻകര : താലൂക്കിലെ കുട്ടികളുടെ ശാസ്ത്ര- സാങ്കേതിക ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ നിംസ് മെഡിസിറ്റിയും നീഷേ ഡീംഡ് യൂണിവേഴ്സിറ്റിയും ബോധി എഡ്യൂക്കേഷന്റെ ശാസ്ത്ര ഗവേഷണ സംരംഭമായ ബോധി സയൻസ് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കു ന്ന വിഗ്യാൻ 2025 സയൻസ് ക്യാന്പ് ഇന്നാരംഭിക്കും.
ഇന്‍ഡ്യയുടെ മിസൈല്‍ വനിത ടെസി തോമസ്, ഡോ. അച്യുത് ശങ്കര്‍, ഡോ. ബിജുകുമാര്‍, ആരോഗ്യ സർവകലാശാല മുൻ വൈസ് ചാന്‍സിലര്‍ ഡോ എം.സി.കെ നായര്‍, സാംബശിവറാവു, ഡോ. മഹേഷ് ഗുരുക്കൾ എന്നിവരുള്‍പ്പെടെ പ്രമുഖ ശാസ്ത്രജ്ഞരും ഗവേഷകരും ടെക്നോ ക്രാറ്റുകളും ക്യാന്പില്‍ വിദ്യാര്‍ഥികളുമായി സംവദിക്കും.
വിദ്യാര്‍ഥികൾക്ക് ശാസ്ത്ര രംഗത്തെയും അതിലെ കൂടുതൽ സാധ്യതകളെയും കുറിച്ചുള്ള അറിവുകൾ പങ്കു വയ്ക്കാൻ ഈ അവസരം പ്രയോജനപ്പെടുമെന്ന് സംഘാടകര്‍ അറിയിച്ചു. നിംസ് മെഡിസിറ്റി യില്‍ നടക്കുന്ന രണ്ടു ദിവസത്തെ ക്യാന്പ് നാളെ സമാപിക്കും.