ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചിച്ചു
1544436
Tuesday, April 22, 2025 6:35 AM IST
പുനലൂർ: ദൈവത്തെ പോലെ മനുഷ്യനെ കരുതി ശരിയുടെ പക്ഷം ചേർന്ന് നിലപാടുകളിൽ ഉറച്ചുനിന്ന് കുടിയേറ്റക്കാർക്കും പാവപ്പെട്ടവർക്കും വേണ്ടി ശബ്ദമുയർത്തിയ വ്യക്തിത്വമായിരുന്നു ഫ്രാൻസിസ് പാപ്പായെന്ന് ബിഷപ് സെൽവിസ്റ്റർ പൊന്നുമുത്തൻ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
മാർപ്പാപ്പയുടെ നിര്യാണത്തിൽ പുനലൂർ വൈദിക ജില്ലയിലെ വൈദികരും ഇടവക ജനങ്ങളും ഒന്നു ചേർന്ന് പാപ്പയുടെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് പ്രാർഥിച്ചു. ഇന്നു മുതൽ വൈദിക ജില്ലയിലെ എല്ലാ പള്ളികളിലും കബറിടക്കം വരെ പ്രത്യേക പ്രാർഥനകളും, വിശുദ്ധ കുർബാനയും ധൂപ പ്രാർഥനകളും നടക്കുമെന്ന് ഇടവക വികാരിയും ജില്ലാ വികാരിയുമായ ഫാ.ഡോ. ജോൺ സി സി അറിയിച്ചു.
മനുഷ്യസ്നേഹത്തി െ ന്റയും മാനവിക മൂല്യങ്ങളുടെയും പ്രതീകമായ ഫ്രാൻസിസ് മാർപ്പാപ്പയുടെ നിര്യാണം ആഗോള തലത്തിൽ വലിയ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും, സത്യത്തി െ ന്റ യും സമാധാനത്തി െ ന്റയും പാതയിൽ ഉറച്ച വിശ്വാസത്തോടെ മുന്നേറിയ അദ്ദേഹത്തി െ ന്റ ആത്മീയ നേത്യത്വം ലോകമനുഷ്യ സമൂഹത്തെ സമരസതയുടെ ദിശയിൽ നയിച്ചതായും കൊടിക്കുന്നിൽ സുരേഷ് എംപി.
ദരിദ്രരും പീഡിതരും അശരണരുമായവരോടും ചേർന്നുനിന്ന് മാർപാപ്പ, മതപരിധികളെ മറികടന്ന് മനുഷ്യത്വത്തി െ ന്റ ആഴത്തിലുള്ള സന്ദേശങ്ങൾ ലോകമൊട്ടാകെ വിളിച്ചുപ്പറഞ്ഞു.
പരിസ്ഥിതി സംരക്ഷണത്തിനും സാമൂഹിക നീതിന്യായത്തിനും വേണ്ടി അദ്ദേഹം ഉയര്ത്തിയ ആഹ്വാനം ജനമനസുകളിൽ ശാശ്വതമായി നിലകൊള്ളണമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി അനുസ്മരിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ വിടവാങ്ങൽ വ്യക്തിപരമായും സമൂഹപരമായും വൻ നഷ്ടമാണ്. അദ്ദേഹത്തി െ ന്റ ഓർമയും സന്ദേശങ്ങളും നമ്മെ എന്നും ശാന്തിയുടെയും സ്നേഹത്തി െ ന്റയും ദിശയിൽ നയിക്കട്ടെ എന്നും അദ്ദേഹം അനുശോചിച്ചു.
കൊല്ലം: മാർപാപ്പയുടെ നിര്യാണത്തിൽ ഡോ. ജെ.അലക്സാണ്ടർ ഐഎഎസ് സെന്റർ ഫോർ സ്റ്റഡീസ് രക്ഷാധികാരി സിനു പി. ജോൺസൺ, ചെയർമാൻ എസ്. പ്രദീപ്കുമാർ, ജനറൽ കൺവീനർ സാബു ബെനഡിക്ട് എന്നിവർ അനുശോചിച്ചു. രാജീവ് ഗാന്ധി സാംസ്കാരിക സമിതി രക്ഷാധികാരി ആർ. രാജശേഖരൻ, പ്രസിഡന്റ്സജീവ് പരിശവിള എന്നിവർ അനുശോചിച്ചു.
അഭയാർഥികൾക്കും തടവുകാർക്കും വേണ്ടി വാദിച്ച മനുഷ്യ സ്നേഹിയായിരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ വേർപാടിൽ ഐ ൻ ടി യൂ സി സംസ്ഥാന നിവാഹക സമിതി അംഗം ജോസ് വിമൽരാജ് അനുശോചിച്ചു.