ജില്ലാ ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് തുടക്കമായി
1544427
Tuesday, April 22, 2025 6:35 AM IST
കൊല്ലം: ജില്ലാ ഫുട്ബോൾ അസോസിയേഷ െ ന്റ നേത്യത്വത്തിലുള്ള ജില്ലാ ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് കൊല്ലം ഫാത്തിമാ മാതാ കോളജ് ഗ്രൗണ്ടിൽ തുടക്കമായി. അഞ്ച് ഗ്രൂപ്പുകളിലായി 30 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. മേയ് അവസാനവാരം മത്സരങ്ങൾ അവസാനിക്കും. ജില്ലാ ചാമ്പ്യൻഷിപ്പുകളുടെ ഉദ്ഘാടനം മേയർ ഹണി ബെഞ്ചമിൻ നിർവഹിച്ചു. ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് പന്മന മഞ്ജേഷ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ ുമാരായ ദ്വാരക മോഹൻ, കെ. ഗംഗാധരൻ, രാജേന്ദ്രൻ, സെക്രട്ടറി ഹിജാസ്, ജോയിന്റ് സെക്രട്ടറിമാരായ ഡോ. മനീഷ് റഷീദ്, എം. പി.അഭിലാഷ്, ട്രഷറർ കുരുവിള ജോസഫ്, റഫറീസ് അസോസിയേഷൻ പ്രസിഡന്റ് ഷിബു ജർമൻ, സെക്രട്ടറി സൽമാൻ പടപ്പനാൽ, വിനീത്, സനോവർ, അനീർ, എന്നിവർ പങ്കെടുത്തു.
ആദ്യ മത്സരത്തിൽ മുണ്ടയ്ക്കൽ ഡോൺ ബോസ്ക്കോ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കൊല്ലം സിറ്റി ഫുട്ബോൾ അക്കാദമിയെ പരാജയപ്പെടുത്തി. നാളെ രാവിലെ ഏഴിന് നടക്കുന്ന മത്സരത്തിൽ ക്വയിലോൺ സോക്കർ ക്ലബ് പ്രാക്കുളം ഫുട്ബോൾ അക്കാദമിയെ നേരിടും.